New Update
Advertisment
പാലക്കാട്: ബ്ലഡ് ഡോണേഴ്സ് കേരള പാലക്കാട് ജില്ലാ കമ്മറ്റി പാലക്കാട് ഗവ: ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ബി.ഡി.കെ പാലക്കാട് ജില്ല പ്രസിഡൻ്റ് രഞ്ജീഷ് തൻ്റെ 28മത് രക്തദാനം നിർവ്വഹിച്ച് ക്യാമ്പിന് തുടക്കം കുറിച്ചു.
ജില്ല കമ്മറ്റി അംഗങ്ങളായ ശരത്, അനൂപ്, ശരവണൻ, സന്ദീപ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തുടർച്ചയായി രക്തദാനം നടത്തുന്ന ശ്രീജിത് മാരിയലിനെ ആദരിച്ചു. ക്യാമ്പിൽ 23 പേർ രക്തം നൽകി.