വൈദ്യുതി ബോർഡിലെ നിലവിലുള്ള 4000 ത്തോളം ഒഴിവുകൾ അടിയന്തിരമായി നിയമനങ്ങളും, സ്ഥാനക്കയറ്റവും നൽകി നികത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ  (എഐടിയുസി) പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വൈദ്യുതി ബോർഡിലെ നിലവിലുള്ള 4000 ത്തോളം ഒഴിവുകൾ അടിയന്തിരമായി നിയമനങ്ങളും സ്ഥാനക്കയറ്റവും നൽകി നികത്തണമെന്നും ജോലിക്കിടയിൽ ഷോക്ക് ഏറ്റ് മരിച്ചവരുടേതടക്കമുള്ളവരുടെ കുടുംബങ്ങൾക്ക് ആശ്രിത നിയമനം ഉടൻ നൽകണമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ  (എഐടിയുസി) പാലക്കാട് ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു.

ലൈൻമാൻ - 855, ഓവർസിയർ- 696, സബ് ഇൻജിനീയർ (ഇല)- 290, സബ് ഇൻജിനീയർ (സിവിൽ)- 118, മീറ്റർ റീഡർ- 868, കാഷ്യർ 450, സീനിയർ അസിസ്റ്റന്റ് - 657, ഫെയർ കോപ്പി അസിസ്റ്റന്റ് - 190, സീനിയർ സൂപ്രണ്ട് 148, ഡിവിഷണൽ അക്കൗണ്ടന്റ് - 61, അസിസ്റ്റന്റ് ഇൻജിനിയർ (ഇല)- 61 എന്നീ എണ്ണം വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളും കൂടാതെ പുതുതായി അനുവദിച്ച് സെക്ഷനാഫീസുകളിലെ ഇലക്ടിസിറ്റി വർക്കർമാരുടേതടക്കമുള്ള മുഴുവൻ ഒഴിവുകളുമാണ്നിയമനങ്ങളും സ്ഥാനക്കയറ്റവും നൽകി നികത്തപ്പെടാതെ കിടക്കുന്നത്.

ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ  (എ.ഐ.ടി.യു.സി) 21-ാം സംസ്ഥാന സമ്മേളനത്തിൻ്റെ   മുന്നോടിയായി നടത്തിയ ജില്ലാ സമ്മേളനം സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.പി.ഗോപകുമാർ, സംസ്ഥാന ഖജാൻജി സ.കെ.ആർ.മോഹൻദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

സ.പി.ബാലചന്ദ്രൻ സ്മാരക ഹാളിൽ (സി പി ഐ ജില്ലാ കൗൺസിൽ ഹാൾ) വെച്ചു നടത്തിയ
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.എം.ജോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി പി.സി.സന്തോഷ് കുമാർ വരവ് ചിലവ്കണക്കും അവതരിപ്പിച്ചു.

publive-image

എഐടിയുസി പാലക്കാട് ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ, അസിസ്റ്റൻറ് സെക്രട്ടറി ഹരിദാസ്, ഡിവിഷൻ സെക്രട്ടറിമാരായ എം.രമേഷ്, കൃഷ്ണദാസ്, രവികുമാർ, വി.മുഹമ്മദ് ബഷീർ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോജി, സുബ്രമണ്യൻ, മണി കുളങ്ങര,
സുനിൽ, മോഹനൻ, പ്രസാദ് എന്നിവർ സംസാരിച്ചു. ഡോക്ടർ ഷനുജ ശശിയെ ആദരിച്ചു.

പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നും, പങ്കാളിത്വ പെൻഷൻ പദ്ധതി പുനപരിശോധിക്കണമെന്നും, ജോലിക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കുപറ്റി അവശത അനുഭവിക്കുന്നവർക്ക് മറ്റു വകുപ്പുകളിൽ ഉള്ള പോലെ പുനരധിവാസം നൽകണമെന്നും, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സെക്ഷൻ ഓഫീസ് കെട്ടിടങ്ങൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും, പോസ്റ്റും, കെ എസ് ഇ ബി ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രഹികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും, ജീവനക്കാർക്ക് ക്യാഷ് ലെസ് ചികിത്സ സംവിധാനം ഏർപ്പെടുത്തണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റായി മണികുളങ്ങര, സെക്രട്ടറിയായി കെ.എം.ജോയി, ഖജാൻജി എ.ജെ.ജോജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

palakkad news
Advertisment