/sathyam/media/post_attachments/EYrXiktjerKZUedo9exG.jpg)
നെല്ലിയാമ്പതി: ചെറുനെല്ലിയിൽ ഞായറാഴ്ച (ഇന്നലെ) ഉച്ചയ്ക്ക് 2.30 നോടെ അമ്മയും കുഞ്ഞും ഉൾപ്പെട്ട കാട്ടാന റോഡിൽ ഇറങ്ങി ഏറെനേരം വാഹനഗതാഗതം തടസ്സപ്പെടുത്തി. റോഡിനിരുവശത്തും വാഹനങ്ങൾ കാട്ടാന വനത്തിലേക്ക് കയറുന്നത് കാത്തിരിക്കുന്നതിനിടയിൽ വിനോദസഞ്ചാരികളുടെ വാഹനം ഹോണടിച്ച് ഭയപ്പെടുത്തി.
ആനക്കൂട്ടത്തിനു സമീപത്തുകൂടെ അപകടകരമാംവിധം വാഹനം ഓടിച്ചതിന് വനംവകുപ്പ് നടപടി സ്വീകരിക്കും. അവധി ദിവസമായതിനാൽ ഞായറാഴ്ച ധാരാളം വിനോദസഞ്ചാരികൾ നെല്ലിയാമ്പതിയിൽ എത്തിയിരുന്നു.