കെഎസ്ആര്‍ടിസിയിൽ തുടർച്ചയായി ശമ്പളം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി: കെഎസ്‌ടി എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഇടതു സർക്കാറിന്റെ ഭരണ തുടർച്ചയിലും കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള അവഗണനയിലും തുടർച്ചയായുള്ള ശമ്പള നിഷേധത്തിലും പ്രതിഷേധിച്ച് കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പൊതുയോഗം സംസ്ഥാന സെക്രട്ടറി പി.കെ ബൈജു ഉദ്ഘാടനം ചെയ്തു. ഇല്ലാത്ത പ്രതിസന്ധിയുണ്ടാക്കി കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇടതു നയം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്യുന്നവന് കൂലി നിഷേധിക്കുന്നത് ബൂർഷ്വാനയമാണെന്നും കേരളം ബൂർഷ്വാ ഭരണത്തിൻ കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡൻറ് എസ് സരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടിവി രമേഷ് കുമാർ ട്രഷറർ PR മഹേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എല്‍ രവിപ്രകാശ്, ജില്ലാ ജോ.സെക്രട്ടറി എം കണ്ണൻ, ഇ.ബി സുരേഷ്, എന്‍.കെ കണ്ണൻ, കെ വിനോദ് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

palakkad news
Advertisment