/sathyam/media/post_attachments/VPqdRYc1BVD891VM1h4g.jpg)
മലമ്പുഴ: മലമ്പുഴ 10,11 വാർഡ്കളിൽ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു.
ആയിരകണക്കിന് ആളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന മന്തക്കാട് ലക്ഷം വീട് നിവാസികളും മലമ്പുഴയിൽ കിടത്തി ചികിൽസാ സൗകര്യമുള്ള മദർ ജോസ് ഫൈൻ ഹോസ്പ്പിറ്റലിലേക്ക് പോകുന്ന രോഗികളും 2 വർഷമായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം വേണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.എം രവീന്ദൻ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/lTj3DFiZMJJdSAFKo5fp.jpg)
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സിക്രട്ടറി വിനോദ് ചെറാട്, എം.സി സജീവൻ, റെജി നെൽസൺ ,പ്രേമ കുമാരൻ, കെ.കെ സോമി, കെ.കെ വേലായുധൻ എന്നിവർ പ്രസംഗിച്ചു , കെ.ജെ ജോഷി സ്വാഗതവും സി. വിജയൻ നന്ദിയും പറഞ്ഞു.