/sathyam/media/post_attachments/c32K46kIe5NUCspoILg3.jpg)
പാലക്കാട് മണ്ഡലം നേതൃസംഗമം സംസ്ഥാന കമ്മിറ്റിയംഗം ഡോ.അൻസർ അബൂബക്കർ ഉദ്ഘാടനം നിർവ്വഹിക്കുന്നു
പാലക്കാട്: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമരം ചെയുന്ന കർഷകർക്ക് നേരെ മന്ത്രി പുത്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ നരനായാട്ടിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയന്നു വരണമെന്നും ഫാസിസ്റ്റ് ഭരണകൂടം കർഷകരെ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഡോ.അൻസാർ അബൂബക്കർ പറഞ്ഞു. പാലക്കാട് മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ദിൽഷാദലി, ജില്ലാ കമ്മിറ്റിയംഗം ഫാത്തിമ ഷഹ് നാസ്, മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്, സെക്രട്ടറി കെ.സലാം, കമ്മിറ്റിയംഗം എ.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.