ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായി പാലക്കാട് യുവാവ് അറസ്റ്റില്‍

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ധൻബാദ് ആലപ്പുഴ എക്സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായി നിലമ്പൂർ എടക്കര തെക്കര തൊടിക വീട്ടിൽ ഉസ്മാന്റെ മകൻ മുഹമ്മദ് സ്വാലിഹ് (27) എന്നയാളെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ആന്റി നർക്കോട്ടിക് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അറസ്റ്റ് ചെയ്തു.

കൊച്ചിയിൽ നിന്നും വിമാന മാർഗം വിശാഖപട്ടണത്ത് എത്തുകയും അവിടെനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചു മലപ്പുറം ജില്ലയിലെ നിലമ്പൂർ പാണ്ടിക്കാട് വണ്ടൂർ എടക്കര എന്നീ സ്ഥലങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണ് പ്രതി.

ഇതിനുമുൻപും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. മുൻപ് രണ്ടു തവണ മോഷണക്കേസിൽ പ്രതി ആകുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. കേസ് തുടരന്വേഷണത്തിന് ആയി എക്സൈസിന് കൈമാറി. ആര്‍പിഎഫ് കമാൻഡന്റ് ജെതിൻ ബി രാജിന്‍റെ നിർദ്ദേശപ്രകാരം ആർപിഎഫ് സിഐ. എന്‍. കേശവദാസ്, എ എസ് ഐ മാരായ. കെ. സജു, സജി അഗസ്റ്റിൻ, എക്സൈസ് പ്രിവൻറ്റീവ് ഓഫീസർമാരായ ആര്‍.എസ് സുരേഷ്, ആര്‍പിഎഫ് കോൺസ്റ്റബിൾമാരായ എന്‍ അശോക്, ഒകെ അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്. ഡി, പോൾ പി.ഡി, ശരവണൻ. പി, സുഭാഷ്. ആര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

palakkad news
Advertisment