പാലക്കാട് ജില്ലാ ജയിലിൽ കൊയ്ത്തുത്സവം... ജയിൽ സൂപ്രണ്ട് സി. ശിവദാസൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: ജില്ല ജയിലിൽ കൊയ്ത്തുത്സവം. ജയിലിലെത്തുന്നവരെ നന്നാക്കാൻ മാത്രമല്ല, ജയിൽ വളപ്പിൽ കൃഷിയിറക്കി നന്നായി വിളവെടുക്കാനുമറിയാമെന്ന് മലമ്പുഴയിലെ ജില്ല ജയിൽ അധികൃതർ ഒരിക്കൽ കൂടി തെളിയിച്ചു.

കൊയ്ത്തുത്സവം പുതിയതായെത്തിയ ജയിൽ സൂപ്രണ്ട് സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. 25 സെൻ്റ് സ്ഥലത്തിറക്കിയ ഉണ്ടമസൂരിയാണ് (എഎസ്ടി) ഇപ്പോൾ കൊയ്യുന്നത്. സമീപത്തുള്ള ഉമയുടെ കൊയ്ത്ത് അടുത്ത മാസം നടക്കും. നെല്ല് അരിയാക്കി ജയിലിൽ തന്നെ ഭക്ഷണത്തിന് ഉപയോഗിക്കും.

വിയ്യൂരിലേക്ക്സ്ഥലം മാറി പോയ ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ പ്രത്യേക താൽപര്യമെടുത്താണ് ചരൽകല്ല് നിറഞ്ഞ ഭൂമിയിൽ നെൽകൃഷിയിറക്കിയത്. ഡെ: സുപ്രണ്ട് ദിനേശ് ബാബു, അസി. ഗ്രേഡ് രണ്ട് അപ്പുക്കുട്ടൻ, ഡി.പി.ഒമാരായ സുരേഷ്, കൃഷ്ണമൂർത്തി, എ.പി.ഒമാരായ ഉദയകുമാർ, ഷെയ്ക്ക്, എന്നീവർക്കൊപ്പം തടവുപുള്ളികളും പങ്കാളികളായി.

palakkad news
Advertisment