/sathyam/media/post_attachments/O3jQ87t44JuiM0LOTB72.jpg)
മണ്ണാർക്കാട്: കോവിഡ് പ്രതിസന്ധിയുടെ നടുവിൽ അവശതകളനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ ലയൺസ് ക്ലബ്ബിന്റെ കൈ താങ്ങ്. മണ്ണാർക്കാട് ജിഎംയുപി സ്കൂളിലെ അധ്യാപകവൃന്ദത്തിന്റെ അപേക്ഷ പരിഗണിച്ച് ലയൺസ് ക്ലബ്ബ് അധികൃതർ സ്മാർട്ട് ഫോണുകൾ സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു കൊണ്ടാണ് മാതൃകയായത്.
മണ്ണാർക്കാട് താലൂക്കിലെ നാല് വിദ്യാലയങ്ങളിലേക്ക് ഇതിനകം ലയൺസ് ക്ലബ്ബ് സ്മാർട് ഫോണുകൾ വിതരണം ചെയ്തിട്ടുണ്ട്. അനുബന്ധ പഠന രംഗത്ത് വിപ്ലവാത്മക മാറ്റങ്ങൾ വരുമ്പോൾ എല്ലാ കുട്ടികൾക്കും അത് പ്രയോജനപ്പെടുത്തി മുന്നേറാൻ കഴിയണമെന്നും അതിനു സാധിക്കാത്തവരെ സഹായിക്കാൻ ലയൻസ് ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്നും സ്മാർട്ട് ഫോണുകളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു കൊണ്ട് ക്ലബ്ബ് പ്രസിഡന്റ് ലയൺ പി.സാബു പറഞ്ഞു.
ചടങ്ങിനിന് പ്രധാനാധ്യാപകൻ കെ.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ജോസ് വാകശ്ശേരി, പിഎ ജോൺസൺ,തോമസ് മുടക്കോടിൽ,കെ.പി എസ് പയ്യനെടം എന്നിവർ പങ്കെടുത്തു. തുടർന്ന്
നാടകരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ;ജി എം യു പി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഒ.എസ്.എ പ്രസിഡന്റുമായ; കെ.പി എസ് പയ്യനെടത്തെ ചടങ്ങിൽ ആദരിച്ചു.
ദിനങ്ങളുടെ കൂട്ടുകാരൻ എന്ന നിലയിൽ അക്കാദമിക രംഗത്ത് തിളക്കമാർന്ന പ്രവർതനം കാഴ്ചവെച്ച ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ അനൂപിനെ പ്രത്യേകം പാരിതോഷികം നൽകി അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ എം.എൻ.കൃഷ്ണകുമാർ, ജി.എൻ ഹരിദാസ് , പി.മനോജ് ചന്ദ്രൻ , എൻ.കെ സൂസമ്മ, മഞ്ജുഷ, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.