New Update
Advertisment
പാലക്കാട്: പാലക്കാട് നഗരത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്റെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.
നിയോജകമണ്ഡലം ഭാരവാഹികളായ അരുൺ എം, ഷമീർ മുഹമ്മദലി, എച് ബുഷറ, മണ്ഡലം പ്രസിഡന്റ മാരായ ഹക്കീം കൽമണ്ഡപം, ലക്ഷ്മണൻ എസ് പി എം, മുനീർ പന്തലിങ്ങൾ നഗരസഭാ കൗൺസിലർ കെ മൻസൂർ, എന്നിവർ പങ്കെടുത്തു.