ശബരീശ പ്രതിഭ പുരസ്ക്കാരം ചലച്ചിത്ര സംവിധായകൻ കെ.എസ് ഹരിഹരന്

New Update

publive-image

Advertisment

പെരിന്തൽമണ്ണ: ശബരിമല അയ്യപ്പ സേവാ സമാജം കലാകാരൻമാർക്ക് ഏർപ്പെടുത്തിയ പ്രഥമ ശബരീശ പുരസ്ക്കാരം ചലച്ചിത്ര സംവിധായകൻ കെ.എസ് ഹരിഹരനും, സംഗീത സംവിധായകൻ ഡോ. ഗിരീഷ് ജ്ഞാനദാസും പങ്കിട്ടു.

എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമാണ് ഹരിഹരൻ. വ്യാപാര പ്രമുഖൻ പാറക്കോട്ടിൽ ഉണ്ണിയേട്ടൻ്റെ ജീവചരിത്രമുൾപ്പടെ, ആനുകാലികങ്ങളിൽ നിരന്തരം എഴുതാറുണ്ട്.
പ്രകൃതി രമണീയമായ പാലക്കാടിൻ്റെ പശ്ചാത്തലത്തിൽ ‘കാളച്ചേകോൻ'എന്ന മനുഷ്യസ്നേഹത്തിൻ്റെയും,മണ്ണിൻ്റെയും മണമുള്ള കഥ സിനിമയാക്കിയിട്ടുണ്ട്.

പെരിന്തൽമണ്ണയിൽ നടന്ന ശബരിമല അയ്യപ്പ സേവാ സമാജം മലപ്പുറം ജില്ലാ സമ്മേളനത്തിൽ, ദേശീയാസംഘാടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ ശബരിശ പുരസ്ക്കാരം സമ്മാനിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ജനചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

അയ്യപ്പ സേവസമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.മാധവൻ ,കെ .പി.സുബ്രമഹ്ണ്യൻ, നീലകണ്ഠൻ അയ്യർ, ജില്ലാ പ്രസിഡണ്ട് എ.ശിവദാസൻ, വി.ഗോപീ നാഥൻ, കെ.എം.അച്ചുതൻ എന്നിവർ സംസാരിച്ചു.

palakkad news
Advertisment