/sathyam/media/post_attachments/SSBYZnvLmrLJaDy6Pjzl.jpg)
പാലക്കാട്: ലഹരിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും മൊബൈൽ ദുരുപയോഗങ്ങൾക്കുമെതിരെ കൂടുതൽ ശക്തമായ കർമ പദ്ധതികളുമായി കല്ലടിക്കോട് ജനമൈത്രി പോലീസ്. ഓൺലൈൻ പഠനത്തിന്റെ പേരിൽ മൊബൈൽ അഡിക്ഷൻ കുട്ടികളിൽ മാരകമാകുമ്പോൾ, കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതാണ് പരിപാടികൾ.
ജനങ്ങളും പോലീസും തമ്മിലുള്ള സൗഹൃദം വളർത്തി പോലീസ് ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം നൽകുന്ന പുതിയ പ്രവർത്തനങ്ങൾക്കും രൂപം നൽകി. ജനമൈത്രി സമിതിക്കും പ്രവർത്തന പരിപാടികൾക്കും, പുതുമുഖം നൽകാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ജനമൈത്രി സുരക്ഷ പദ്ധതി പുനസംഘടിപ്പിച്ചു.
പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും അഭിപ്രായവും സ്വീകരിച്ച് പോലീസിന്റെ പ്രവർത്തനം ജനക്ഷേമമാക്കാനാണ് തീരുമാനം.പരാതികൾക്ക് അർഹമായ പരിഗണനയും തീരുമാനവുമുണ്ടാകും. സ്റ്റേഷൻ പരിധിയിലെ ഓരോ വാർഡിൽ നിന്നും ജന സേവനത്തിന് തയ്യാറുള്ളവരെ ഉൾപ്പെടുത്തി ജാഗ്രത സമിതികൾ വിപുലപ്പെടുത്തും.
സ്‌റ്റേഷന്റെ മുഖമായി ജനങ്ങളിലേക്ക് എത്തുന്ന ബീറ്റ് ഓഫീസർമാരുടെ സേവനവും കാര്യക്ഷമമാക്കും. ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ ചേർന്ന അവലോകന സമിതി യോഗം
സി. ഐ.ശശികുമാർ (ഐ എസ് എച്ച് ഒ) ഉദ്ഘാടനം ചെയ്തു. ജനമൈത്രി സിആർഒ കെ.പി. അബ്ദുൽസത്താർ (എസ്.ഐ), ബീറ്റ് ഓഫീസർ ബിബിഷ്.ബി എന്നിവർ പദ്ധതി വിശദീകരണം നടത്തി.