/sathyam/media/post_attachments/6PcWcJSzBkdjGMIGiJfy.jpg)
കോങ്ങാട്: കുട്ടികൾക്ക് വേണ്ടി സിജിയുടെ പ്രോജക്ടായ ഗ്രാമദീപത്തിന്റെ കോങ്ങാട് യൂണിറ്റിലെ കുട്ടികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കോങ്ങാട് ഗ്രാമദീപത്തിന്റെ പ്രസിഡന്റായ മുഹമ്മദ് യാസീൻ, നഫ് ല ഫാത്തിമ എന്നിവർ ഗാന്ധിജിയെ സ്മരിച്ചു കൊണ്ട് പ്രഭാഷണം നടത്തി. ഗാന്ധി ക്വിസിന് ആബിദ് ഹുസൈൻ നേതൃത്വം നൽകി.
അഹിംസയിലും സത്യത്തിലും അടിയുറച്ച ലളിതമായ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. ഇത്രയും ലളിതമായും ഒരാൾക്ക് ജീവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു.കുട്ടികൾ അദ്ദേഹത്തിനു പ്രിയപ്പെട്ടവരായിരുന്നു.
വിവിധ കാലങ്ങളിൽ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വാർത്തകളായി കോർത്തിണക്കി ബാപ്പുജിയോടൊപ്പം എന്ന പേരിൽ കൈയ്യെഴുത്ത് പത്രം തയ്യാറാക്കി.ഹിബ ഫാത്തിമയായിരുന്നു 'ബാപ്പുജിയോടൊപ്പം' പത്രത്തിന്റെ എഡിറ്റർ. കോങ്ങാട് ഗ്രാമദീപത്തിലെ എല്ലാ കുട്ടികളും ഗാന്ധി കഥകൾ പങ്കുവെച്ചു. ഗ്രാമദീപം സെക്രട്ടറി സഹ് ല ഫാത്തിമ നന്ദി പറഞ്ഞു.