അക്കിത്തം ആധുനിക മൂല്യങ്ങൾ സമന്വയിപ്പിച്ച കവി : കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

New Update

publive-image

Advertisment

നിള വിചാരവേദി അക്കിത്തം സ്‌മൃതി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കുമരനെല്ലൂർ: ഭാരതത്തിലെ പ്രാക്തന മൂല്യങ്ങളും ആധുനിക മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള രചനാശൈലിയിലൂടെ സാഹിത്യലോകത്ത് ഇടംനേടിയ കവിയായിരുന്നു മഹാകവി അക്കിത്തമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നിള വിചാരവേദി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടത്തിയ അക്കിത്തം സ്‌മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധ്യാത്മികതയുടെയും കരുണയുടെയും തണൽ നൽകിയ നിളയോരസംസ്‌കാരം നാടിനാകെ പ്രചോദനമാകുംവിധം ഉത്തേജിപ്പിച്ചത് അക്കിത്തത്തെപ്പോലുള്ള മഹാപ്രതിഭകളാണെന്ന്‌ ഗവർണർ പറഞ്ഞു. വള്ളത്തോൾ ട്രസ്റ്റ് സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി. പ്രഞ്ജാപ്രവാഹ് ഓർഗനൈസിങ് സെക്രട്ടറി ജെ. നന്ദകുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. വി.കെ. ഹരിഹരൻ ഉണ്ണിത്താൻ, ഡോ. ആർസു എന്നിവർ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ അക്കിത്തം കൃതികൾ ചടങ്ങിൽവെച്ച് ഗവർണർ പ്രകാശനംചെയ്തു. ഇവരെയും പ്രസാധകനായ അശോക് മഹേശ്വരിയെയും ആദരിച്ചു.

വരദ നായർ ആലപിച്ച അക്കിത്തത്തിന്റെ സത്യപൂജ എന്ന കവിതയോടെയാരംഭിച്ച ചടങ്ങിൽ ജില്ലാകളക്‌ടർ വി.ആർ. പ്രേംകുമാർ, മഹാകവിയുടെ മകൾ ഇന്ദിര അക്കിത്തം, തപസ്യ ഓർഗനൈസിങ് സെക്രട്ടറി അനൂപ് കുന്നത്ത്, കവി അഡ്വ. നരേന്ദ്രമേനോൻ, അഡ്വ. പ്രഭാശങ്കർ, അശോക് മഹേശ്വരി, വി. മുരളി, വിപിൻ കുടിയേടത്ത്, കെ.ടി. കൃഷ്‌ണകുമാർ, കെ.ജി. പ്രഭാകരൻ, മായ അഷ്‌ടമൂർത്തി എന്നിവർ പ്രസംഗിച്ചു.

കേരളീയർ കാരുണ്യമുള്ളവർ; നിക്ഷിപ്തതാത്‌പര്യത്തിനായി ബലികഴിക്കരുത്. ഏറെ കാരുണ്യമുള്ളവരാണ് കേരളീയർ. പ്രകൃതിയും ദൈവവും കനിഞ്ഞനുഗ്രഹിച്ച നാടുമാണ് കേരളം. ഇത്തരമൊരു നാട്ടിൽ ഗവർണറായിരിക്കാൻ സാധിച്ചത് ഏറെ ഭാഗ്യമായി കാണുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഇത്തരം അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അത് വേണ്ടവിധത്തിലുപയോഗിക്കാത്ത അവസ്ഥയാണിപ്പോൾ.
ഇവിടത്തെ മനുഷ്യരുടെ കാരുണ്യത്തെ ഗുണകരമായി വിനിയോഗിക്കാതെ നിക്ഷിപ്തതാത്‌പര്യങ്ങൾക്കായി വിനിയോഗിക്കുന്ന ദുഃഖകരമായ സാഹചര്യമാണിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

palakkad news
Advertisment