/sathyam/media/post_attachments/zM8eNvjaFbLmqUK8J94N.jpg)
ഡിഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റുന്നു
പാലക്കാട്: വിദ്യഭ്യാസ മേഖലയിലെയെ കുറിച്ച് അറിവില്ലാത്ത മന്ത്രിയാണ് ശിവൻകുട്ടിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ പറഞ്ഞു. പ്രതിസന്ധിയും പരിഹാരവുമറിയാത്ത വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
+1 സീറ്റ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ഡിഇഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി. ചന്ദ്രൻ. കോവിഡ് കാലത്ത് സ്വീകരിച്ച ഉദാര സമിപനം പത്താംതരം പരീക്ഷയിൽ 99% വിദ്യാർത്ഥികൾ വിജയിക്കുന്നതിന് ഇടയാക്കി. എന്നാൽ ഉപരിപഠനത്തിനാവശ്യമായ കരുതലുകൾ സർക്കാർ സ്വീകരിച്ചില്ല.
പാലക്കാട് ജില്ലയിൽ 34000 ൽ അധികം വിദ്യാർത്ഥികൾ പത്താം ക്ലാസ് വിജയിച്ചു. 24000 ത്തോളം സീറ്റ് മാത്രമാണ് +1 ന് പാലക്കാട് ജില്ലയിൽ ഉള്ളത്. 10000 ൽ അധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് തള്ളപ്പെടുകയാണ്. ഏതൊരാൾക്കും അറിയാവുന്ന ഇക്കാര്യങ്ങള്‍ മറച്ചുവെക്കാൻ മന്ത്രി കണക്കിലൂടെ കള്ളം പറയുകയാണ്.
അൺ എയിഡഡ് മേഖലയെ സഹായിക്കാനുള്ള സർക്കാർ നീക്കം വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. സർക്കർ മേഖലയിൽ സീറ്റ് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും സി. ചന്ദ്രൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് ജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. അജാസ്, ഐശ്വര്യ, അഖിലേഷ് എന്നിവർ സംസാരിച്ചു.