പാലക്കാട് ജില്ലാ ജയിലിൽ തടവുകാരന്‍റെ ആത്മഹത്യാശ്രമം ! ജയിൽ അധികൃതരുടെ അവസരോചിതമായ ഇടപടലില്‍ രക്ഷ

New Update

publive-image

മലമ്പുഴ:കൊലപാതക കുറ്റത്തിന് തടവിലായ തടവുപുള്ളി ഇന്ന് കോടതിയിൽ ഹാജരാവാക്കാനിരിക്കേ ജയിലിലെ കുളിമുറിയിൽ ആത്മഹത്യാശ്രമം നടത്തി. ജയിൽ അധികൃതരുടെ അവസരോചിതമായ ഇടപടല്‍ മൂലം രക്ഷപ്പെട്ടു.

Advertisment

കടാമ്പുഴ മുഹമ്മദ് ഷെറി ഫാണ് ( 42)ആത്മഹത്യാശ്രമം നടത്തിയത്. ആറുമാസമായി പാലക്കാട് ജില്ലാ ജയിലിലെ തടവുകാരനാണ് ഇയാൾ. കിച്ചൻ ഡുട്ടിയായതിനാൽ പുലർച്ച നാലുമണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ച് 6.30ന് സെല്ലിലെ ബാത്ത് റൂമിൽ കുളിക്കാൻ കയറിയതായിരുന്നു.

മഞ്ചേരി കോടതിയിൽ ഇന്ന് കേസുള്ളതിനാൽ 8.30 ന് എസ് കോർട്ടു വണ്ടിയിൽ പോകേണ്ടതാണ്. കുളി കഴിഞ്ഞു് വരേണ്ടതായ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ അധികൃതർ ഇടപ്പെട്ടു് വാതിൽ തുറന്ന് വന്നപ്പോൾ കൈ ഞെരമ്പു് മുറിച്ചനിലയിൽ കാണുകയായിരുന്നു.

ഉടൻ തന്നെ ജില്ലാ ശൂപത്രിയിൽ കൊണ്ടു പോയി മുറിവു് തുന്നൽ ഇട്ടു. സർജ്ജൻ ഡോക്ടറേയും മന:ശാസ്ത്ര ഡോക്ടറേയും കൺസൾട്ട് ചെയ്ത ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കി. ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതായി ജയിൽ അധികൃതർ പറഞ്ഞു. ഭാര്യയേയും കൂഞ്ഞിനേയും കൊല ചെയ്ത കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

palakkad news
Advertisment