/sathyam/media/post_attachments/gmFfHZUjju742gu9n5HC.jpg)
പാലക്കാട്: കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അമ്പത്തി എട്ടാമത് ജന്മദിനമായ ഒക്ടോബർ 9 പതാകദിനമായി പ്രവാസി കേരള കോൺഗ്രസ് (എം) ആചരിച്ചു. പാലക്കാട് ജില്ല കോ-ഓർഡിനേറ്റർ മധൂ ദണ്ഡപാണി മലമ്പുഴയിൽ പതാക ഉയർത്തി. പ്രവാസി കേരള കോൺഗ്രസ്സ് (എം) ജില്ല കൺവീനർ കമുറുദ്ദീൻ അദ്ധ്യക്ഷനായി.
അകത്തേത്തറ മണ്ഡലം പ്രസിഡൻ്റ് മാത്യൂ പൊൻർമല, യുത്ത്ഫ്രണ്ട് (എം) മലമ്പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് മുരളി, റാഫി കല്ലേപ്പുളളി, മലമ്പുഴ മണ്ഡലം സെക്രട്ടറി എം.സി.മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.