/sathyam/media/post_attachments/3wNlkB85saMmpK63UNIG.jpg)
കരിമ്പയിലെ മുഴുവൻ വിദ്യാലയങ്ങളിലും സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് മുന്നോടിയായി പഞ്ചായത്ത് തല ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ സംസാരിക്കുന്നു
കരിമ്പ: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരിമ്പ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. ഓരോ സ്‌കൂളിലും വാർഡുമെമ്പർമാരുടെ നേതൃത്വത്തിൽ പിടിഎ, ഹരിത കർമ സേന, സന്നദ്ധ സംഘടനകൾ സംയുക്തമായാണ്
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ളത്.
പഞ്ചായത്ത് തല ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ നിർവഹിച്ചു. സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും കർമ സമിതികൾ രൂപീകരിച്ച് കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം എല്ലാവരുടെയും പങ്കാളിത്തത്തോടെ പൂർത്തീകരിച്ചു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷമായി അടഞ്ഞു കിടന്ന ക്ലാസ് മുറികൾ വൃത്തിഹീനമായും പരിസരം കാടുപിടിച്ചും കിടക്കുകയാണ് മിക്ക സ്കൂളുകളിലും. പരിസരശുചീകരണവും ക്ലാസ് മുറികൾ വൃത്തിയാക്കുന്ന ജോലികളുമാണ് സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ളത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ,വാർഡ് മെമ്പർമാരായ റംലത്ത്, മോഹൻദാസ്, പിജി.വത്സൻ, ഉണ്ണികൃഷ്ണൻ, ഉമൈബ, ജിജി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് യൂസുഫ് പാലക്കൽ സ്വാഗതവും ഭാസ്ക്കരൻ പി.നന്ദിയും പറഞ്ഞു.