New Update
Advertisment
മലമ്പുഴ: തൊഴിലാളികളുടെ പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, നിർമ്മാണ സാമഗ്രഹികളുടെ വിലക്കയറ്റം തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) സിഡബ്ല്യുഎഫ്ഐയുടെ നേതൃത്വത്തിൽ മലമ്പുഴ പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ സമരം നടത്തി.
സിഐടിയു ഡിവിഷൻ സെക്രട്ടറി ഡി. സദാശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.വി. ചന്ദ്രൻ, കോ-ഓർഡിനേഷൻ കൺവീനർ സുൽഫിക്കർ അലി, ജോയിൻ്റ് സെക്രട്ടറിമാരായ ഗിരീഷ്, രവിന്ദ്ര മാരാർ തുടങ്ങിയവർ സംസാരിച്ചു.