പൂജാ ദിനങ്ങൾ പ്രതീക്ഷ നൽകിയ പൂവിപണിക്ക് തിരിച്ചടിയായി കനത്തമഴ ! മോശം പൂക്കൾ വിപണിയിലെത്തുന്നതും വിൽപ്പന കുറഞ്ഞതും പൂകച്ചവടക്കാരെ ദുരിതത്തിലാക്കുന്നു

New Update

publive-image

പാലക്കാട്:പാലക്കാട് ജില്ലയിലെ പൂകച്ചവടത്തിൻ്റെ മൊത്ത വിതരണ കേന്ദ്രമാണ് മേട്ടുപ്പാളയം സ്ട്രീറ്റിലെ പൂക്കാര തെരുവ്. 40 ഓളം സ്ഥാപനങ്ങളിലായി 300 ഓളം പേരാണ് ഇവിടെ പൂക്കച്ചവടത്തിലൂടെ ഉപജീവന മാർഗ്ഗം തേടുന്നത്. കോവിഡും അതിനോട് നടപ്പിലാക്കിയ നിയന്ത്രണങ്ങളും പൂക്കച്ചവടത്തെ സാരമായി ബാധിച്ചു.

Advertisment

ഉത്സവ സീസണും കല്യാണസീസണും ചടങ്ങായി മാത്രം മാറിയതോടെ പൂക്കച്ചവടം പേരിന്ന് മാത്രമായി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും നവരാത്രി എത്തിയതും പ്രതിക്ഷ നൽകിയെങ്കിലും കനത്ത മഴയാണ് പൂക്കച്ചവടക്കാർക്ക് പ്രഹരമായത്. തമിഴ്നാട് വിപണിയെ ആശ്രയിച്ചാണ് പാലക്കാട് പൂക്കാര തെരുവും പ്രവർത്തിക്കുന്നത്.

സംസ്ഥാനത്തിൻ്റെ മലബാർ മേഖലയുൾപ്പടെ വിവിധ പ്രദേശങ്ങളിലേക്ക്‌ ആവശ്യമായ ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, റോസാപ്പൂക്കൾ ട്യുബ് റോസ്, കതമ്പം തുടങ്ങി ഏതുതരംപൂവും കയറ്റി വിടുന്നതും ഇവിടെ നിന്നാണ്.

തമിഴ്നാട് വിപണിയിലെ വിലനിലവാരത്തിനനുസരിച്ചും പൂക്കളുടെ ഗുണനിലവാരമനുസരിച്ചുമാണ് പൂക്കാര തെരുവിലും പ്രതിദിന വില നിശ്ചയിക്കുന്നത്. മഴയിൽ പൂ മോശമാവുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്നും പൂക്കാര തെരുവിലെ മൊത്ത വിൽപ്പനക്കാരായ നൗഷാദും അബ്ബാസും പറയുന്നു.

palakkad news
Advertisment