/sathyam/media/post_attachments/1AYaKDIXP91GfS249EUx.jpg)
പാലക്കാട്: കുപ്പിവെള്ള കച്ചവടത്തിൻ്റെ മറവിൽ ലഹരി വസ്തുവിൽപന നടത്തിയവരെ ഇന്നലെ ചന്ദ്ര നഗറിലെ വാടക വീട്ടിൽ നിന്നും പിടികൂടിയിരുന്നു. 1200 കിലോഗ്രാം പുകയില ഉൽപന്നങ്ങളാണ് എക്സൈസ് ഇൻ്റലിജൻസും പോലീസും ചേർന്ന് പിടിക്കൂടിയത്. സിറാജ്, കലാധരൻ എന്നിവരെയാണ് പിടികൂടിയത്.
എന്നാൽ വീട്ടുടമ ഇന്ന് വീട് വൃത്തിയാക്കുന്നതിനിടയിൽ മൂന്ന് ചാക്ക് ലഹരി വസ്തുക്കൾ കണ്ടെത്തി. വീട്ടുടമ എക്സൈസിലും പോലീസിലും വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി ലഹരി വസ്തുക്കളടങ്ങിയ മൂന്ന് ചാക്ക് കൊണ്ടുപോയതായി വീട്ടുടമ അറിയിച്ചു.
ഇന്നലെ നടത്തിയ റെയിഡിലെ അപാകതയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതിരുന്നതെന്നും 'അശ്രദ്ധമായ റെയിഡാണ് ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയതെന്നും വീട്ടുടമ ചൂണ്ടിക്കാട്ടി.