New Update
Advertisment
മണ്ണാർക്കാട്: കരിമ്പ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ നന്നാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്തതയിൽ പ്രതിഷേധിച്ച് 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സായാഹ്നം ഒരുക്കി.
കരിമ്പ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിലവാരമില്ലാത്ത തെരുവു വിളക്കുകൾ സ്ഥാപിച്ച് വൻ അഴിമതിയാണ് പഞ്ചായത്തിൽ അരങ്ങേറിയത്. പഞ്ചായത്ത് ഭരണ സമിതി അതിനെതിരെ ഒരു നടപടി കൈക്കൊണ്ടില്ല എന്ന് മാത്രമല്ല അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിന്ദു പ്രേമൻ ,ഹംസ,അലി, സജീവ് ജോർജ്,രാമൻകുട്ടി, രാജൻ,അഷറഫ്,ഷിബു തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി