New Update
/sathyam/media/post_attachments/FwSVPnXtWdcmKUXGo2QQ.jpg)
പാലക്കാട്: സി.എസ്.ബി ബാങ്ക് അധികൃതരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്നു നടത്തിയ പ്രതിഷേധയോഗം ഒലവക്കോട് സി.എസ്.ബി. മെയിൻ ബ്രാഞ്ചിനു മുമ്പിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ അച്ചുതൻ ഉദ്ഘാടനം ചെയ്തു.
Advertisment
ബി.ഇ.എഫ്.ഐ.സംസ്ഥാന പ്രസിഡൻറ് സജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ കേന്ദ്ര കമ്മിറ്റിയംഗം രാമകൃഷ്ണൻ വിശദീകരണ പ്രഭാഷണം നടത്തി. ടി.എസ് ദാസ്, വി.വി. വിജയൻ, ഉണ്ണികൃഷ്ണൻ, നിത്യാനന്ദൻ, പ്രദീപ്, ജയനാരായണൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us