വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പട്ടികജാതി മോർച്ച പാലക്കാട് കലക്ട്രേറ്റ് ധർണ്ണ നടത്തി

New Update

publive-image

പാലക്കാട്: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക, പി.എസ്.സി സംവരണ അട്ടിമറിക്കെതിരെ ഉന്നത ഏജൻസി അന്വേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ്ണ ബിജെപി ജില്ലാ പ്രസിഡൻറ് കെ.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Advertisment

എസ്.സി മോർച്ച ജില്ല പ്രസിഡൻ്റ് വി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എസ്.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.കെ ബാബു മുഖ്യ പ്രഭാഷണം നടത്തി. പി. മണികണ്ഠൻ, ആർ. ഗണേശൻ, ശശി, നാരായണൻ, കെ.ശിവദാസ്, കൃഷ്ണൻകുട്ടി ,ഹരിദാസ്, ടി.ടി ശശി, മുരുകൻ എന്നിവർ പ്രസംഗിച്ചു.

Advertisment