/sathyam/media/post_attachments/ZoDeHEmhQSkv8GRRgSKd.jpg)
പാലക്കാട്: 100 കോടി വാക്സിൻ വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് പ്രകടിപ്പിച്ച് യുവമോർച്ച മനുഷ്യശൃംഖല തീർത്തു. മനുഷ്യശൃംഖല ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കോവിഡിനെ പ്രതിരോധിക്കാൻ 100 കോടി വാക്സിൻ വിതരണം ചെയ്ത മോദിയും കേന്ദ്ര സർക്കാരും ലോകത്തിന് മാതൃകയാണ്. രാഷ്ട്രീയ വിരോധികളുടെ എതിർ വാക്കുകളെ അവഗണിച്ചാണ് മോദി സർക്കാർ മഹാമാരിയെ പിടിച്ചുകെട്ടാൻ രാപ്പകൽ പൊരുതിയത്.
രാജ്യത്ത് സമയബന്ധിതമായി മരുന്ന് വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അയൽരാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ച് ഇച്ഛാശക്തിയുടെ പ്രതീകമായി. രാഷ്ട്രീയമായി എതിർക്കാൻ കഴിയാത്ത ശക്തിയായി മോദിയും കേന്ദ്ര സർക്കാരും മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
100 എന്ന അക്കമനുസരിച്ചാണ് യുവമോർച്ച മനുഷ്യശൃംഖല തീർത്തത്. ചടങ്ങിൽ യുവമോർച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവൻ അദ്ധ്യക്ഷത വഹിച്ചു, ബിജെപി ജില്ല പ്രസിഡണ്ട് കെ.എം ഹരിദാസ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി നന്ദകുമാർ, എസ് ധനേഷ്, കെ.എം പ്രതീഷ്, ആര്‍ പ്രശാന്ത്, നവീൻ വടക്കന്തറ, സി മധു, എം സുനിൽ തുടങ്ങിയവർ സംസാരിച്ചു.