കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സുൽത്താൻപേട്ട ഗവൺമെന്റ് എൽപി സ്കൂൾ ശുചീകരണ പ്രവർത്തനവും, അണുവിമുക്തമാക്കലും സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പതിനെട്ടാമത് സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സുൽത്താൻപേട്ട ഗവൺമെന്റ് എൽപി സ്കൂൾ ശുചീകരണ പ്രവർത്തനവും, അണുവിമുക്തമാക്കലും സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ആർ. കാർത്തികേയൻ അധ്യക്ഷതവഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റും, പാലക്കാട് മുൻ എംഎൽഎ യുമായ അഡ്വക്കേറ്റ് ടി കെ നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സുരേന്ദ്രൻ, പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ്. ജിഞ്ചു ജോസ്, ജില്ലാ സെക്രട്ടറി. സനിൽ. എസ്, ബി രാജേഷ്, ജയപ്രകാശ്, ശർമിള തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment