/sathyam/media/post_attachments/iJQRA3CxvmSgan8u89JX.jpg)
പാലക്കാട്: പാലക്കാട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കണ്ടത്താൻ പരാജയപ്പെട്ട സർക്കാർ നടപടിക്കെതിരെ പാലക്കാട് ഡിഡിഇ ഓഫിസിലേക് കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.
പ്ലസ് വൺ പ്രവേശനത്തിന് തുടർ പഠനം ലഭിക്കാതെ നിരവധി വിദ്യാർത്ഥികളാണ് പുറത്ത് നിൽക്കേണ്ടി വരുന്നത്. ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കുമ്പോഴും വിദ്യാർത്ഥികൾക് പ്രതീക്ഷക് വക നെൽകാതെ സീറ്റ് പ്രതിസന്ധിക് ശാശ്വതമായ പരിഹാരം കണ്ടത്താൻ കഴിയാത്ത സർക്കാർ നിലപാടിനെതിരെയാണ് ഡിഡിഇ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഉനൈസ് അധ്യക്ഷത നിർവഹിച്ചു, സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് മുസ്താഖ് ഉസ്മാൻ. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് സലാഹ് നന്ദി പറഞ്ഞു തുടർന്ന് ബാരിക്കേട് മറിക്കടക്കാൻ ശ്രമിച്ച കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.