/sathyam/media/post_attachments/2e5js6TBE3xzO0u91mo4.jpg)
പാലക്കാട്: 32-ാം വാർഡ് വെണ്ണക്കര മെയിൻ റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസം സൃഷ്ടിച്ച വാകമരം കൗൺസിലറുടെ നേതൃത്വത്തിൽ ടീം വെൽഫെയർ, ഐ.ആർ.ഡബ്ല്യു വളണ്ടിയർമാരുടെ സഹകരണത്തോടെ വെട്ടിമാറ്റി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കടപുഴകി നിന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മരമാണ് റോഡിലേക്ക് വീണ് മാർഗതടസമുണ്ടാക്കിയത്. ഇക്കാര്യം പരിസരവാസികൾ അറിയിച്ചയുടൻ കൗൺസിലർ എം. സുലൈമാനും വളണ്ടിയർമാരും സ്ഥലത്തെത്തുകയും തുടർന്ന് വളണ്ടിയർമാരായ എം. റിയാസ്, റിൻഷാദ് എം, റിയാസ് ബാബു, അമാനുല്ല എന്നിവർ ചേർന്ന് കട്ടർ മെഷീനും മറ്റും ഉപയോഗിച്ച് മരം മുറിച്ചു മാറ്റുകയായിരുന്നു.