ജോസ് ചാലക്കൽ
Updated On
New Update
Advertisment
പാലക്കാട്: കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കൻ്റ് 62 മില്ലിസെക്കൻ്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പറഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യബുക്ക് ഓഫ് റെക്കോർഡ്, നാഷണൽ ബുക്ക് ഓഫ് റെക്കാർഡ്, കലാംമ്സ് വേൾഡ് റെക്കോർഡ് എന്നി നാല് ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ക്രിത്തിക്ക് എസ്. മേനോനെ പാലക്കാട് ജില്ലാ ആന പ്രേമി സംഘം അനുമോദിച്ചു.
ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ, ഭാരവാഹി സുജിത്ത് പുത്തൂർ, എന്നിവർ പങ്കെടുത്തു. മാട്ടുമന്ത മകീരം വീട്ടിലെ ആർ. സുകേഷ് മേനോൻ്റെയും വിമല മേനോൻ്റെയും മകനാണ് ക്രിത്തിക്ക്. ഭാരത് മാതാ ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.