സിപിഐഎം കരിമ്പ ലോക്കൽ സമ്മേളനത്തിനു മുന്നോടിയായി കോവിഡ് മുന്നണി പോരാളികളെയും ആദ്യകാല പാർട്ടി പ്രവർത്തകരെയും ആദരിച്ചു

New Update

publive-image

Advertisment

കോവിഡ് മുന്നണി പോരാളികളെയും ആദ്യകാല പാർട്ടി പ്രവർത്തകരെയും ആദരിക്കൽ ചടങ്ങിൽ കെടിഡിസി ചെയർമാൻ പി. കെ.ശശി സംസാരിക്കുന്നു

കരിമ്പ: നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുനേരേ ഉയര്‍ന്ന ഏറ്റവും വലിയ മഹാമാരിയിൽ മനുഷ്യസമൂഹം പകച്ചുനിന്ന ഘട്ടത്തില്‍ സ്വയരക്ഷ പോലും നോക്കാതെ സേവനത്തില്‍ മുഴുകിയ ഡോക്ടര്‍മാര്‍, നേഴ്‌സുമാർ, തുടങ്ങി ആരോഗ്യ പ്രവർത്തകരെയും പാർട്ടിക്കു വേണ്ടി അഹോരാത്രം പ്രവർത്തിച്ച പഴയ കാല നേതാക്കളെയും സിപിഐഎം കരിമ്പ ലോക്കൽ സമ്മേളനത്തിനു മുന്നോടിയായി ആദരിച്ചു.

കരിമ്പ എച്ച്ഐഎസ് ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് കെടിഡിസി ചെയർമാൻ പി.കെ ശശി ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വേദനയിൽ പങ്കു ചേരുന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയം. നിറ തോക്കുകൾക്ക് മുമ്പിൽ വിരിമാറ് കാട്ടിയവർ, സൗകര്യങ്ങൾ ഒട്ടുമില്ലാത്ത കാലത്തും ഈ ആദർശത്തിനു വേണ്ടി പ്രവത്തിച്ചവർ അവരുടെ സേവനം ഒട്ടും ചെറുതല്ല, പി.കെ. ശശി പറഞ്ഞു.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മാസ്റ്റർ, യു.ടി.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെടിഡിസി ചെയർമാൻ പദവി ഏറ്റെടുത്ത ശേഷം കരിമ്പയിലെത്തിയ പി.കെ. ശശിയെ പി.എസ്. രാമചന്ദ്രൻ ആദരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ബോബിമാണി, ഡോ. ഹഫ്സ, കോവിഡ് സെന്റർ നോഡൽ ഓഫീസർ ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻപെക്ടർ രാജ്‌കുമാർ, തുടങ്ങി ആശാ പ്രവർത്തകരും കരിമ്പ ആരോഗ്യ മേഖലയിലെ സേവകരും ആദരം ഏറ്റുവാങ്ങി.

palakkad news
Advertisment