പാലക്കാട്‌ ടൗൺ ഈസ്റ്റ്‌ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി സി ബാലൻ ഉദ്ഘാടനം നിര്‍വഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട്‌ ടൗൺ ഈസ്റ്റ്‌ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി സി ബാലൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രശോഭ്, നിയോജക മണ്ഡലം പ്രസിഡണ്ട് സദ്ദാംഹുസൈൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ എം അരുൺ, ദീപക്, ഭാരവാഹികളായ നവാസ് മങ്കാവ്, ചന്ദ്രശേഖരൻ, ശരവണൻ, വാർഡ് കൗൺസിലർ അനുപമ എന്നിവർ സംസാരിച്ചു.

വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎ നവംബർ ആറിന് തൃത്താല ആനക്കരയിൽ നിന്നും നടത്തുന്ന പദയാത്ര വിജയകരമാക്കാൻ വേണ്ട തീരുമാനങ്ങൾ കൈകൊണ്ടു.

palakkad news
Advertisment