വർഗീയശക്തികളെ നേരിടാൻ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ വേണം - ജോസ് കെ. മാണി

New Update

publive-image

പാലക്കാട്: ഇന്ത്യയിൽ വർഗീയകക്ഷികളെ നേരിടണമെങ്കിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെയു ഫോറങ്ങളുടെയും സംയുക്തമായ പോരാട്ടം ആവശ്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പ്രസ്താവിച്ചു. ഇന്ത്യൻ മഹാരാജ്യത്ത് വർഗീയ ശക്തികളുടെ ആധിപത്യം ഉറപ്പിച്ചു കൊണ്ടുള്ള നീക്കം ചെറുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോരാട്ടത്തിൽ കേരള കോൺഗ്രസ് എമ്മിന് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കേരള സംസ്ഥാനം നിബിഡമായ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനമാണ്. 90 ശതമാനവും കൃഷിസ്ഥലം ആണ്. പൊതുജനങ്ങൾക്ക് കൃഷിസ്ഥലങ്ങൾ ഉപയോഗിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. കൃഷിസ്ഥലവും നിലവും ഈ സംസ്ഥാനത്തെ ദുരന്ത രേഖകളാണ്. അതുകൊണ്ട് കേരള സംസ്ഥാനത്തെ കൃഷിസ്ഥലത്ത് പുതിയ നിയമ ഭേദഗതിയിലൂടെ നിർമ്മാണപ്രവർത്തനങ്ങളും മറ്റു വിഷയങ്ങളിലേക്ക് മറ്റ് കൃഷിയിലേക്ക് ചെയ്യുവാനുള്ള സാഹചര്യമുള്ള ഒരു സംസ്ഥാനമായി മാറ്റുവാൻ നിലവിലുള്ള ഭൂനിയമ നിയമം ഭേദഗതി ചെയ്യണമെന്നും ഭേദഗതി ചെയ്തുകൊണ്ടുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ നേതൃത്വ ക്യാമ്പ് ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ്. കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം പാർട്ടിയുടെ സംഘടനാ പ്രവർത്തനത്തിന് ഊന്നിയുള്ള സെമി കേഡർ സംവിധാനം പാർട്ടിയിൽ നടപ്പിലാക്കുന്നതിനും രാഷ്ട്രീയ വിദ്യാഭ്യാസവും മെമ്പർഷിപ്പ് വിതരണവും പുതിയ സംവിധാനത്തിലൂടെ നടപ്പിലാക്കാൻ തീരുമാനിച്ചു.

കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് എ ക്സ് എംഎൽഎ , അഡ്വക്കേറ്റ്. മുഹമ്മദ് ഇഖ്ബാൽ, അഡ്വക്കേറ്റ്. ജോസ് ജോസഫ്, സ്റ്റിയറിങ് കമ്മിറ്റി അംഗം കെ. എം. വർഗീസ്, ജില്ലാ ഭാരവാഹികളായ എ. ശശിധരൻ, എം. പി. ജോർജ്, അഡ്വ.കെ ടൈറ്റസ് ജോസഫ്, കെ.എം. സന്തോഷ്, ജോസ് കൊല്ലിയിൽ, മുഹമ്മദ് സക്രിയ, തോമസ് ജോൺ, എ ഇബ്രാഹിം, പ്രേമ കൃഷ്ണകുമാർ, കെ മണികണ്ഠൻ, രാഹുൽ ദേവ്, ബിജു പുഴക്കൽ, ബേബി പാണു ച്ചിറ, മുരളി കട്ങ്ങും, പി.സി സെബാസ്റ്റിൻ, പി വി പ്രദീപ് കുമാർ, എ.ടി. മത്തായി, കെ. എ. കമറുദ്ദീൻ, കെ ഗോപാലകൃഷ്ണൻ, എം ടി ജോസഫ്, ടി.പി ഉല്ലാസ്, പി ആർ ഭാസ്ക്കര ദാസ്, തുടങ്ങിയ നേതാക്കൾ ക്യാമ്പിൽ ചർച്ചയിൽ പങ്കെടുത്തത് പ്രസംഗിച്ചു.

palakkad news
Advertisment