/sathyam/media/post_attachments/KRz0pMP1KW1AKABLBSe1.jpg)
പാലക്കാട്: കുറ്റകൃത്യങ്ങളിൽ ഇരകളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് അവരുടെ മാനസിക ആഘാതങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമായ വിക്ടിമോളജിയെ കുറിച്ചുള്ള പുസ്തകങ്ങൾക്കായി സിവിൽ സ്റ്റേഷനിലെ ഓഫീസിൽ റഫറൻസ് ലൈബ്രറി തുടങ്ങും.
വിക്ടിമോളജിയുടെ ഇന്ത്യയിലെ പിതാവ് എന്നറിയപ്പെടുന്ന മുൻ ഐജി വി.എൻ. രാജന്റെ പേരിൽ തുടങ്ങുന്ന ലൈബ്രറി യിൽ ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള പുസ്തകങ്ങൾ ലഭ്യമാക്കും. നിർധനരായ നിയമ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിയമ പുസ്തങ്ങൾക്കായി ബുക്ക് ബാങ്കും, മനുഷ്യാവകാശ നിയമങ്ങളെകുറിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും, വിദ്യാർഥികൾക്കും, പൊതു ജനങ്ങൾക്കും ബോധവത്കരണ ശില്പശാലകൾ നടത്തുവാനും വിശ്വാസ് നിർവാഹക സമിതി യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ വിശ്വാസിന്റെ ഖജാൻജി ആയി ഡോ. കെ. തോമസ് ജോർജിനെയും, 'മനുഷ്യ കടത്തിന് എതിരെ പഞ്ചായത്തുകൾ' എന്ന പരിപാടിയുടെ കോർഡിനേറ്റർ ആയി മുൻ സി, ഡബ്ലു. സി ചെയർമാൻ വി. പി. കുര്യക്കോസിനെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്‌മാരായ ബി. ജയരാജൻ, അഡ്വ. ആർ. ദേവികൃപ, നിയമവേദി ചെയർപേഴ്സൺ അഡ്വ. എസ്. ശാന്താ ദേവി, ജോയന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി,ഡോ. ജോസ് പോൾ, എം. പി. സുകുമാരൻ, മുഹമ്മദ് അൻസാരി, കെ. പി. രാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി പ്രേംനാഥ് സ്വാഗതവും ജോയന്റ് സെക്രട്ടറി ദീപ ജയപ്രകാശ് നന്ദിയും പറഞ്ഞു.