കേരളത്തിൽ നിന്നും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചവരുടെ സംഗമം ഒക്ടോബർ 30, 31 തിയതികളിൽ പാലക്കാട് ധോണി ലീഡ് കോളേജിൽ നടക്കും

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരളത്തിൽ നിന്നും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചവരുടെ സംഗമം ഒക്ടോബർ 30, 31 തിയതികളിൽ ധോണി ലീഡ് കോളേജിൽ നടക്കും. സമൂഹത്തിന് പ്രചോദമാവുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ ഡോ. തോമസ് ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ നിന്നും ഇതുവരെ 42 ഓളം പേർ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ 28 പേർ സംഗമത്തിൽ പങ്കെടുക്കും. 2015ൽ ഗിന്നസ് പക്രുവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ആഗ്രഹ് സംഘടനയാണ് സംഗമം സംഘടിപ്പിക്കുന്നത്.

2 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കല, കായികം, സംഗീതം, ചിത്രകല , പ്രഭാഷണം, അനുഭവങ്ങൾ എന്നിവ പങ്കുവെക്കും. പൊതുജനങൾക്ക് നിശ്ചിത സമയം പ്രവേശനം അനുവദിക്കും. കേന്ദ്ര മന്ത്രി കെ. മുരളീധരൻ, പക്രു, ബ്ലസി, ഡിസ്കവറി ചാനൽ എംഡി ആർദർ ബ്ലാസിങ്സ്, എംപി, എംഎല്‍എമാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കുമെന്നും ഡോ. തോമസ് ജോർജ് പറഞ്ഞു. ഗിന്നസ് റെക്കോർഡർ കൃഷ്ണപ്രിയയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment