/sathyam/media/post_attachments/RKeZrZmm344ObxWaNWiU.jpg)
പാലക്കാട്: കെഎസ്ആർടിസി ബസ് ഡ്രൈവർ ഷാഹുൽ ഹമീദിനെ തോലന്നൂരില്‍ വെച്ച് പ്രൈവറ്റ് ബസ് ജീവനക്കാര്‍ അക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കെ.എസ്.ടി എംപ്ലോയീസ് സംഘ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കെഎസ്ആർടിസി ജീവനക്കാർക്ക് ജോലി സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സർക്കാറിന്റെ കടമയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കണമെന്നും കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു ആവശ്യപ്പെട്ടു.