/sathyam/media/post_attachments/PBraIhOC7hAlGTX9KwzD.jpg)
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 'കസാന' എന്ന നാഷണൽ മാനേജ്മെൻറ് ഫെസ്റ്റ് വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/YIWrfgsaC1Q9cw5agqjG.jpg)
പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. കസാനയുടെ ലോഗോ പ്രകാശനവും പ്രിൻസിപ്പാൾ നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ മാനേജ്മെൻറ് വിഭാഗം മേധാവി ശ്രീമതി ഷൈലജ മേനോൻ എന്നിവർ പങ്കെടുത്തു. പ്രമോ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
അസി.പ്രൊഫ. ജിഷ ശങ്കർ, വിദ്യാർത്ഥിനി അശ്വിനി രാജൻ എന്നിവർ ആശംസകളർപ്പിച്ചു. മാനേജ്മെൻ്റ് വിഭാഗം മേധാവി ഷൈലജ മേനോൻ സ്വാഗതവും സ്റ്റുഡൻ്റ് കോഡിനേറ്റർ രമീസ് നന്ദിയും പറഞ്ഞു. ഫെസ്റ്റിൽ റജിസ്റ്റർ ചെയ്യുന്നതിനും മൽസരങ്ങളിൽ പങ്കെടുക്കുന്നതിനും 9207077545 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.