പാലക്കാട് യുവമോർച്ച പ്രവർത്തകർ എംഎല്‍എ ഷാഫി പറമ്പിലിൻ്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം; പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: യുവമോർച്ച പ്രവർത്തകർ എംഎല്‍എ ഷാഫി പറമ്പിലിൻ്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം. മോയൻസ് ഹൈസ്കുൾ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ അഴിമതിയും അട്ടിമറിക്കലും ആരോപിച്ചാണ് യുവമോർച്ച പ്രവർത്തകർ എംഎല്‍എയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് ബിജെപി ജില്ല പ്രസിഡണ്ട് കെ.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. 6 വർഷം മുമ്പ് ആരംഭിച്ച മോയൻസിലെ ഡിജിറ്റലൈസേഷൻ പദ്ധതി എങ്ങുമെത്താത്തത് എംഎല്‍എയുടെ പിടിപ്പുകേടുകൊണ്ടാണ്. സംസ്ഥാനത്തെ മറ്റ് സ്കൂളുകൾ ഹൈടെക്ക് ആയപ്പോഴും കേരളത്തിലെ ഏറ്റവും വലിയ പെൺപള്ളിക്കൂടത്തിൻ്റെ അവസ്ഥ പരിതാപകരമാണ്.

നഗരമദ്ധ്യത്തിലെ വിദ്യാലയം നവീകരിക്കാനായി നഗരസഭ ഒന്നര കോടിയോളം അനുവദിച്ചു. ഹൈടെക്കിൻ്റെ പേരിൽ നിലവിലുണ്ടായിരുന്ന ബഞ്ചും ഡെസ്കും ബോർഡും ഫാനുമെല്ലാം എടുത്തു മാറ്റിയതോടെ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം ഇല്ലാതായി. ഇതിനുത്തരം പറയേണ്ടത് എംഎല്‍എയാണ്.

ഡിജിറ്റലൈസേഷൻ പദ്ധതി യാഥാർത്ഥ്യമാവുന്നതുവരെ എംഎല്‍എയ്ക്കെതിരെയുളള സമരം തുടരുമെന്നും ഹരിദാസ് പറഞ്ഞു. എംഎല്‍എയുടെ വിടിന്ന് അൽപ്പം അകലെയായി പോലീസ് വടം ഉപയോഗിച്ച് യുവമോർച്ച പ്രവർത്തകരെ തടഞ്ഞു. വടം ഭേദിച്ച് പോവാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമമാണ് സഘർഷത്തിൽ കലാശിച്ചത്.

സംഘർഷമുണ്ടാക്കിയ പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ചിൽ യുവമോർച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രമീള ശശിധരൻ, മിനി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ബേബി വടക്കന്തറ, നവീൻ, പ്രശോഭ് എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment