New Update
/sathyam/media/post_attachments/7nkl10eAQPGX74TXZTVH.jpg)
പാലക്കാട്:പേരൂർക്കട ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുക്കുവാൻ കൂട്ട് നിന്ന സർക്കാർ സംവിധാനങ്ങളുടെ നടപടിക്കെതിരെ സമരം ചെയ്തതിൽ ജാമ്യം നിഷേധിച്ച് ജയിലിലടച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സുൽത്താൻപ്പേട്ട റോഡ് ഉപരോധിച്ചു.
Advertisment
ഏറെ നേരം റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സമരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സദ്ദാം ഹുസൈൻ, പ്രശോബ് വത്സൻ, കെ. എം ഫെബിൻ ഹക്കീം കൽമണ്ഡപം എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us