/sathyam/media/post_attachments/h7QDPCd4X5AvAyVHdxvh.jpg)
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്ൽ നിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരുകോടി അറുപത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപയുമായി ആന്ധ്ര പ്രദേശ് ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരെ അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/7JADi9lr2VCt3Xst2XJW.jpg)
നാലു ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ എന്ന സ്ഥലത്തുനിന്ന് ഷൊർണൂരിലേക്ക് സ്വർണ്ണം വാങ്ങുവാനായി കടത്തിക്കൊണ്ട് വന്നതാണെന്നാണ് പ്രതികൾ പറഞ്ഞത്. പണം കൊണ്ടു വരുന്നതിനായി യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.
/sathyam/media/post_attachments/iPkquKBTWziVeWiXrnze.jpg)
കേസ് തുടരന്വേഷണത്തിന് ആയി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് 3 കേസുകളിൽ നിന്നായി രണ്ടു കോടി 21 ലക്ഷം രൂപ ട്രെയിനിൽ നിന്ന് പിടികൂടുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആർപിഎഫ് കമാൻഡ്ന്റ് ജെതിൻ ബി.രാജി നിർദ്ദേശപ്രകാരം എസ് ഐ എ.പി. അജിത്ത്, അശോക്, എഎസ്ഐമാരായ കെ. സജു, സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എന്‍. അശോക് കോൺസ്റ്റബിൾ മാരായ വി. സവിൻ, അബ്ദുൾ സത്താർ. പി.പി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.