/sathyam/media/post_attachments/p95QZh7OmkrQYsNEUJhh.jpg)
പാലക്കാട്: അശോക വൃക്ഷത്തൈ ഭൂമിക്ക് സമര്‍പ്പിച്ച് വിവാഹ വേളയെ അവിസ്മരണീയമാക്കി വേറിട്ടൊരു വിവാഹം. പട്ടാമ്പിയിലെ സാമൂഹിക പരിസ്ഥിതി പ്രവർത്തകനായ മുരളിധരൻ വേളേരി മഠത്തിന്റെ മകൾ അമൃതയും സൂരജും തമ്മിലുള്ള വിവാഹമാണ് വേറിട്ടൊരു പ്രവൃത്തിയിലൂടെ ശ്രദ്ധേയമായത്. വിവാഹിതരാവുന്ന വേളയെ അവിസ്മരണീയമാക്കി വധു വരന്മാർ ചേർന്ന് ഭൂമിക്ക് ഒരു അശോക വൃക്ഷത്തൈ സമർപ്പിച്ചു.