വന്യമൃഗശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കുന്നതിനൊപ്പം വന്യമൃഗസംരക്ഷണവും ഉറപ്പ് വരുത്തും - വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴയിൽ പുലിയിറങ്ങുന്ന പ്രദേശം വനം വകുപ്പുമന്ത്രി സന്ദർശിക്കുന്നു. എംഎൽഎ പ്രഭാകരനും മറ്റു ജനപ്രതിനിധികളും സമീപം

മലമ്പുഴ: വന്യമൃഗശല്യം വര്‍ധിച്ച് വരുന്ന സഹാചര്യത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കുന്നതിനൊപ്പം വന്യമൃഗസംരക്ഷണവും ഉറപ്പ് വരുത്തും. ഇതിനുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായും ഉടന്‍ തന്നെ അംഗികാരത്തിനായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ മലമ്പുഴയില്‍ പുലി കണ്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായതിനാല്‍ ഈ പ്രദേശം സന്ദര്‍ശിക്കണമെന്ന എ പ്രഭാകരന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് ശനിയാഴ്ച മന്ത്രി സന്ദര്‍ശനം നടത്തിയത്. അകത്തേത്തറപഞ്ചായത്തിലെ മൈത്രി നഗര്‍, പപ്പാടി, മലമ്പുഴ പഞ്ചായത്തിലെ സി മറ്റ് നഴ്സിംഗ് കോളേജ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷന്‍ പരിസരവും മന്ത്രി സന്ദര്‍ശിച്ചു.

വനപ്രദേശങ്ങളില്‍ ഇപ്പോഴുള്ള അക്കേഷ്യ പോലുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി, ഫലവൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുന്ന ദീര്‍ഘകാല പദ്ധതി നടപ്പാക്കും. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ഗുരുതര പ്രതിസന്ധിയിലാണ്, ഇവരെ സംരക്ഷിക്കാന്‍ ശാസ്ത്രീയമായ പദ്ധതി നടപ്പാക്കും. വന്യമൃഗ അക്രമണത്തിന് വിധേയമാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തും. കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കും.

നാട്ടിലിറങ്ങുന്നവന്യമൃഗങ്ങളെ ജനവാസ മേഖലയിൽ നിന്നും അകറ്റുന്നതിന് സേനക്ക് ആധുനിക സംവിധമുള്ള ഉപകരണങ്ങള്‍ നല്‍കും. നിലവില്‍ പുലിസാന്നിധ്യമുള്ള പ്രദേശത്ത് കുടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും, ആവശ്യഘട്ടത്തില്‍ പുലിയെ കെണിയൊരുകി പിടിക്കണമെന്നും മന്ത്രി വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.

എ. പ്രഭാകരന്‍ എം.എല്‍.എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് വാഴപ്പിള്ളി, വന വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

palakkad news
Advertisment