തൊണ്ടിമുതലായ ടിപ്പറിൽനിന്ന്​ മണ്ണ്​ കാണാതായ സംഭവം: മനുഷ്യാവകാശ പ്രവർത്തകന്‍ റെ​യ്മ​ണ്ട് ആ​ൻ​റ​ണി​യു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തില്‍ മുൻ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പൊ​ലീ​സ് പി​ടി​കൂ​ടി​യ ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ മ​ണ്ണ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. 2020ൽ ​ചി​റ്റൂ​ർ സിഐ ആ​യി​രു​ന്ന എ​ൻ.​സി. സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഡിജിപി ഉ​ത്ത​ര​വി​ട്ട​ത്. മനുഷ്യാവകാശ പ്രവർത്തകനായ പാ​ല​ക്കാ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി റെ​യ്മ​ണ്ട് ആ​ൻ​റ​ണി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യെ​യാ​ണ് ഡി.​ജി.​പി അ​ന്വേ​ഷ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

2020 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. ചി​റ്റൂ​ർ സി​ഐ​യാ​യി​രു​ന്ന എ​ൻ.​സി. സ​ന്തോ​ഷി​ൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത ഏ​ഴ്​ ടി​പ്പ​ർ ലോ​റി​ക​ളും ര​ണ്ട്​ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. മ​ണ്ണ് നി​റ​ച്ച നി​ല​യി​ൽ പി​ടി​കൂ​ടി​യ ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ പി​ന്നീ​ട്​ മ​ണ്ണ് കാ​ണാ​താ​യ​താ​യി പ​രാ​തി​യു​യ​ർ​ന്നു.

മി​നി സി​വി​ൽ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ മ​ണ്ണ് കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ ഡി​വൈ.​എ​സ്.​പി​യാ​ണ് എ​ൻ.​സി. സ​ന്തോ​ഷ്. പോലീസിൻ്റെ ഒത്താശയോടെയായിരിക്കാം തൊണ്ടിമുതലായ മണ്ണ് കടത്തികൊണ്ടു പോയതെന്ന ആരോപണം അന്ന് തന്നെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. കള്ളൻ കപ്പലിൽ തന്നെ എന്ന പോലെയാണ് ഇക്കാര്യമെന്ന് റെയ്മൻറ് ആൻറണി പറഞ്ഞു.

palakkad news
Advertisment