പാലക്കാട്‌ 5 കിലോ 500ഗ്രാം കഞ്ചാവും 110 ഗ്രാം ചരസുമായി ആലപ്പുഴ സ്വദേശി പിടിയിൽ

New Update

publive-image

പാലക്കാട്:ആന്ധ്രപ്രദേശിലെ തുണി എന്ന സ്ഥലത്ത് നിന്നും നിന്നും ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 5 കിലോ 500 ഗ്രാം കഞ്ചാവും 110 ഗ്രാം ചരസുമായി ആലപ്പുഴ അരൂക്കുറ്റി പുതിയായി ചിറ വീട്ടിൽ സുലൈമാന്‍റെ മകൻ മുനീറിനെ (43) ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തു.

Advertisment

publive-image

പരിശോധനയില്‍ പിടികൂടിയ ചരസ്

ധൻബാദ് എക്സ്പ്രസിൽ ആന്ധ്രപ്രദേശിലെ തുണിയിൽ നിന്നും ആലപ്പുഴയിലേക്ക് യാത്രചെയ്തിരുന്ന പ്രതി പാലക്കാട് ജംഗ്ഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന കണ്ട് ഭയന്ന് പ്ലാറ്റ്ഫോമിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലേക്ക് ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോയതാണ് എന്ന് ആണ് ലഭിച്ച വിവരം. ഈ വർഷം ആദ്യമായിട്ടാണ് പാലക്കാട് ആർപിഎഫ് ചരസ് പിടികൂടുന്നത്. പിടികൂടിയ ചരസിന് മാത്രം പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരും.

ആർപിഎഫ് കമാൻഡ്ന്റ് ജെതിൻ ബി.രാജിന്റെ നിർദ്ദേശപ്രകാരം സിഐ എന്‍. കേശവദാസ്, പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ്, ആർപിഎഫ് എസ്ഐമാരായ എ.പി. ദീപക്, എ.പി. അജിത്, അശോക്. എ.എസ്ഐ. മാരായ കെ. സജു, സജി അഗസ്റ്റിൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ. പി, ഹെഡ് കോൺസ്റ്റബിൾ എന്‍ അശോക്, കോൺസ്റ്റബിൾ മാരായ അബ്ദുൽ സത്താർ, വി. സവിൻ, എക്സൈസ് സിഇഒമാരായ ഷിജു ജി. അജീഷ് ടി.വി, ഡ്രൈവർ മുരളി മോഹൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Advertisment