സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് തൊഴിൽ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് വനിതകൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

New Update

publive-image

Advertisment

കരിമ്പ: വനിതകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് തൊഴിൽ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പരിശീലന പരിപാടി ഒരുക്കി. എൻഎസ് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിൽ കേരളത്തിലുടനീളം ഇടപെട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടീം കോപ്പറേറ്റീവ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സംഘ സംരംഭത്തിലൂടെ സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി എൽപിജി ഗ്രൂപ്പുകൾ രൂപീകരിക്കും.

വനിതകൾക്ക് ധനപരവും സാങ്കേതികവുമായ സഹായങ്ങൾ നൽകിയാണ് സംരംഭം തുടങ്ങാൻ വായ്പ നൽകുക.ആവശ്യമായ മാർഗ നിർദേശവും ബാങ്ക് നൽകും. ബാങ്ക് പ്രസിഡന്റ് വി.കെ. ഷൈജു ഉദ്ഘാടനം പരിപാടിയിൽ അധ്യക്ഷനായി. കെ. കെ.ചന്ദ്രൻ, യൂസുഫ് പാലക്കൽ, മുഹമ്മദ്‌ ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. കേരള കാർഷിക സർവ കലാശാല റിട്ട. ഡോ.പി.അഹ്‌മദ്‌ പദ്ധതി വിശദീകരണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് ദാവൂദ് സ്വാഗതവും സെക്രട്ടറി ബിനോയ്‌ ജോസഫ് നന്ദിയും പറഞ്ഞു.

വനിതകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് തൊഴിൽ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ക്ലാസിനു
ഡോ.പി.അഹ്‌മദ്‌ നേതൃത്വം നൽകുന്നു

palakkad news
Advertisment