കെഎസ്ആർടിസി പണിമുടക്ക്: പാലക്കാട് ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടത്തുക കൂട്ടിയിട്ട ബസുകൾ നിരത്തിലറിക്കി യാത്രാ ക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ നടത്തിയ പണിമുടക്കിൽ വലഞ്ഞത് ജനം. അറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അതറിയാത്ത യാത്രക്കാർ ബസ്റ്റാൻ്റിലെത്തി ചുറ്റിത്തിരിഞ്ഞു.

ദീർഘദൂര യാത്രക്കാരാണ് ഏറെയും വെട്ടിലായത്. ട്രെയിനുകളും യഥാവിധി കൂടുതൽ ഇല്ലാത്തതിനാൽ പലരും ലക്ഷ്യസ്ഥാനത്തെത്താൽ ഏറെ ബൂദ്ധിമുട്ടേണ്ടി വരുo. കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് പണിമുടക്കയത്.

പാലക്കാട് ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. പണിമുടക്ക് നടത്തിയ ജീവനക്കാർ കെ എസ് ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുപോലും പാലിക്കപ്പെടാത്ത സാഹചര്യമാണ് ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിട്ടതെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു പറഞ്ഞു.

പാർക്ക് എന്ന ഓമനപ്പേരിൽ സർവ്വീസ് നടത്തിയിരുന്ന 2500 ൽ അധികം ബസുകൾ കൂട്ടിയിട്ട് തുരുമ്പുപിടിപ്പിച്ച് സ്വകാര്യ മുതലാളിമാരിൽ നിന്നും ബസ് വാടകക്കെടുക്കാനുള്ള നീക്കം കെഎസ്ആർടിസിയെ തകർക്കാനുള്ള ഇടതു നയത്തിന്റെ ഭാഗമാണെന്നും ജീവനക്കാരേയും പൊതു സമൂഹത്തേയും അണിനിരത്തി ഇതിനെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

കേന്ദ്ര സർക്കാർ വരെ ഡീസൽ വില കുറച്ച സ്ഥിതിക്ക് പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സിക്ക് ഡീസൽ സബ്സിഡി നൽകി പൊതുജനങ്ങൾക്ക് ചെലവു കുറഞ്ഞ യാത്രാസൗകര്യം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടന ഉന്നയിച്ച തികച്ചും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. യൂണിറ്റ് പ്രസിഡൻറ് എസ്.സരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ, കെ.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് സെക്രട്ടറി എൽ.രവിപ്രകാശ്, എം.കണ്ണൻ, പി.ആർ. മഹേഷ്, വി.വിജയൻ, സി.കെ.സുകുമാരൻ, ഇ.ശശി, എൽ. മുരുകേശൻ, നാഗനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment