/sathyam/media/post_attachments/4KNXw9jNLqVgCpoSvbeK.jpg)
പാലക്കാട്: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘അണ്ണാത്തെ’സിനിമ തിയേറ്ററില്‍ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. കുടുംബ പ്രേക്ഷകരെ കൂടി സന്തോഷിപ്പിക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’ എന്ന് കല്ലടിക്കോട് ബാല സിനിമാസിൽ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ പ്രതികരിച്ചു.
കോവിഡ് ഒരു പരിധിവരെ നിയന്ത്രണവിധേയമായി ഇളവുകളോടെ തിയറ്ററുകൾ തുറന്നശേഷമുള്ള പ്രഥമ റിലീസ് ചിത്രമായിരുന്നു രജനികാന്തിന്റെ ‘അണ്ണാത്തെ’. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ബിഗ്‌ബജറ്റ് ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ദീപാവലി ദിനത്തിൽ ലോകമാകെ റിലീസ് ചെയ്തിട്ടുള്ളത്.
/sathyam/media/post_attachments/zLjQZA3zM6F0ceMezr3d.jpg)
രജനി ആരാധകർക്ക് അണ്ണാത്തെ, ദീപാവലി ചിത്രം മാത്രമല്ല തലൈവർ ആശുപത്രി വിട്ടതിന്‍റെ ആഘോഷംകൂടിയാണ്.ശിവയാണ് സംവിധായകൻ. തിയേറ്റർ ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയതായും ഒടിടി പ്ലാറ്റ്ഫോമുകൾ ചലച്ചിത്ര കാഴ്ചയുടെ ശരിയായ അനുഭവം നൽകില്ലെന്നും ജില്ലയിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രക്ഷധികാരി കല്ലടിക്കോട് ശശികുമാർ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന 'കുറുപ്പി'ന്റെ
ടിക്കറ്റ് പ്രകാശനവും നടത്തി.