ഇന്ധന നികുതി കുറയ്ക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി ബിഎംഎസ്

New Update

publive-image

Advertisment

കാരാകുറുശ്ശി: കേന്ദ്ര സർക്കാർ പെട്രോളിയം ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറയ്ക്കുകയും സംസ്ഥാന സർക്കാരുകളോട് സംസ്ഥാന തിരുവയും കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നികുതി കുറച്ച് ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ കേരള സർക്കാർ ജനങ്ങളെ വെല്ലുവിളിച്ച് ഒരു രൂപ പോലും ഇന്ധന തീരുവ കുറയ്ക്കില്ലെന്ന നിലപാടെടുക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിജെപി കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജയരാജ് കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ഏറ്റവും സർവ്വ സാധാരണക്കാരായ തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന മേഖലയാണ് ഓട്ടോ-ടാക്സി മേഖല.രാവിലെ 6 മണി മുതൽ രാത്രി 10 വരെ വാഹനമോടിച്ചാലും പെട്രോളടിച്ചും വാഹനത്തിൻ്റെ മെയിൻ്റനൻസും കഴിഞ്ഞാൽ തൻ്റെ കുടുംബത്തിൻ്റെ അന്നന്നത്തെ അന്നത്തിനു പോലും പണം തികയാത്ത തരത്തിലാണ് ഇന്ധന വില ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലക്ക് പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും,പെട്രോളും ഡീസലും സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ, പി.വിജയൻ, പ്രദീപ് കളരിക്കൽ, ബ്രിജേഷ് .എ,അനൂപ്.ടി, ജയകൃഷ്ണൻ.കെ, ഭാസ്ക്കരൻ .എസ്, നിധിൻ ശങ്കർ, അനൂപ് .വി തുടങ്ങിയവർ നേതൃത്വം നൽകി.

palakkad news
Advertisment