ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം ! പ്രതികൾ പിടിയിൽ; മോഷണം രണ്ട് ദിവസങ്ങളിൽ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈലിൽ വീടിൻ്റെ പ്രധാന വാതിൽ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികളെ ചെർപ്പുളശ്ശേരി പോലിസ് മണ്ണാർക്കാട് നിന്ന് പിടികൂടി. കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട് പനയ്ക്കൽ ചന്ദ്രനും (മാത്യു 63) താമരശ്ശേരി തച്ചംപൊയിൽ കൂറ പൊയിൽ വീട്ടിൽ മുഹമ്മദ് നിസാറും (30) ആണ് പിടിയിലായത്.

ഒക്ടോബർ 11, 12 ദിവസങ്ങളിലായി റിട്ടയേർഡ് അധ്യാപകൻ മാട്ടരബഷിറിൻ്റെ വിട്ടിലായിരുന്നു മോഷണം. ബഷിർ ഒരു മാസത്തോളമായി ബംഗ്ളൂരിലുള്ള മകൻ്റെ കൂടെയായിരുന്നു താമസം. 11 ന് പ്രതികൾ വീട്ടിലെത്തി പ്രധാന വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും വില പിടിപ്പുള്ള ഒന്നും വീട്ടിൽ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.

ഷെഡിൽ സൂക്ഷിച്ചിരുന്ന കാറിൻ്റെ താക്കോൾ അവർ കൈലാക്കി. അടുത്ത ദിവസം വിട്ടുജോലിക്കാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബന്ധുക്കള വിവരം അറിയിച്ചതിനെ തുടർന്ന് അവർ പോലിസിൽ പരാതി നൽകി.

അന്നേ ദിവസം രാത്രി പ്രതികൾ പെടോളുമായി എത്തി ഷെഡിലുള്ള കാർ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കാറിൽ നിന്നുണ്ടായ അലാറം മുഴങ്ങി അടുത്ത വീടുകാർ ഉണർന്നതിനാൽ മോഷണം ശ്രമം ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പോലിസ് പറയുന്നതിങ്ങനെ. പിടിയിലായ പ്രതി ചന്ദ്രന് മൂന്ന് സംസ്ഥാനങ്ങളിലായി 30 ലധികം കേസ്സുകളിൽ ഉൾപ്പെട്ടയാളാണ്. സമീപകാലത്തായി കാറൽമണ്ണ, അമ്പലപ്പാറ എന്നിവിടങ്ങളിൽ നടന്ന മോഷണത്തിലും പങ്കുണ്ട്. മോഷണ വീട്ടിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളിലെക്കെത്തിയതെന്ന് പോലിസ് പറഞ്ഞു.

മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതിയായ വ്യക്തിയുടെ സൂചനകൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഈ പ്രതികളിലേക്ക് എത്തുകയായിരുന്നു. ഇവർ ഒരേ സമയത്ത് ജയിലിലുണ്ടായിരുന്നവരാണ്. പ്രതികളെ ഇൻസ്പെപെക്ടർ എം. സുജിത്തിൻ്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

എസ് ഐമാരായ സുനിൽ, ജലീൽ, അബ്ദുസലാം. എ എസ് ഐ ഉണ്ണികൃഷ്ണൻ പോലിസ് ഉദ്യേഗസ്ഥരായ സജി റഹ്മാൻ, ഷാഫി, വിനു ജോസഫ്, ശശിധരൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

palakkad news
Advertisment