/sathyam/media/post_attachments/PUkKGKoq4Vi7oNydVJ0g.jpg)
പാലക്കാട്: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നും ആരംഭിക്കുന്ന മേൽപാലത്തിൻ്റെ ഭിത്തിയിൽ വളരുന്ന വൃക്ഷതൈകള്‍ പാലത്തിന് അപകട ഭീക്ഷണി ഉയർത്തുന്നു.
/sathyam/media/post_attachments/9X58eUhhQCgv6nYYsVeX.jpg)
ഭിത്തിയുടെ ഒരു വശത്ത് അരയാൽ, പേരാൽ എന്നിവ വളർന്നു നിൽക്കുന്നു. മറുവശത്തും ചില വൃക്ഷത്തൈകള്‍ മുളച്ചു നിൽക്കുന്നു. ഇവ വളരുമ്പോൾ വേരുകൾ ആഴ്ന്നിറങ്ങി ഭിത്തി പൊട്ടാൻ ഏറെ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് മരങ്ങൾ വേരോടെ പിഴുതു മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം മേൽപാലഭിത്തികൾ കാലക്രമേണ തകരാന്‍ സാധ്യതയുള്ള കാര്യം അധികൃതർ വിസ്മരിക്കരുത്.