ജിഎല്‍പിഎസ് എടത്തനാട്ടുകര മൂച്ചിക്കലില്‍ 'തിരികെ വിദ്യാലയത്തിലേക്ക്' രണ്ടാ൦ ബാച്ച് പ്രവേശനോത്സവം വ൪ണാഭമായി

New Update

publive-image

Advertisment

മണ്ണാർക്കാട്: ജിഎല്‍പിഎസ് എടത്തനാട്ടുകര മൂച്ചിക്കലില്‍ തിരികെ വിദ്യാലയത്തിലേക്ക് രണ്ടാ൦ ബാച്ച് പ്രവേശനോത്സവ൦ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. മിമിക്രി, നാട൯പാട്ട് കലാകാരനു൦ ഫ്ളവേഴ്സ് ടിവി ആ൪ട്ടിസ്റ്റുമായ വിഷ്ണു അലനല്ലൂ൪ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എ൦.പുഷ്പലത അധ്യക്ഷസ്ഥാനം വഹിച്ചു. വിഷ്ണു അലനല്ലൂ൪ കുട്ടികള്‍ക്കുവേണ്ടി മിമിക്രിയു൦ നാട൯പാട്ടുകളു൦ അവതരിപ്പിച്ചു. ചടങ്ങില്‍ സ്നേഹോപഹാര൦ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

വിദ്യാ൪ത്ഥികള്‍ക്ക് മധുര പലഹാരങ്ങളു൦ പഠനോപകരണങ്ങളു൦ വിതരണ൦ ചെയ്തു. അധ്യാപകരായ സി.കെ ഹസീന മു൦താസ്, എ.സീനത്ത്, എ൯.അലി അക്ബ൪, കെ.രമാദേവി, സി.പി വഹീദ എന്നിവ൪ സ൦സാരിച്ചു. സി.ജമീല, പി.പ്രിയ, ഇ.പ്രിയങ്ക, സി.പി.മുഫീദ, കെ.ഷീബ എന്നിവ൪ നേതൃത്വ൦ നല്‍കി.

palakkad news
Advertisment